വൈറലായി തൃശ്ശിവപേരൂര്‍ ക്ലിപ്തം സോങ് പ്രമോ; കാണാം വീഡിയോ

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ സോങ് പ്രമോ വൈറലാകുന്നു. യൂട്യൂബില്‍ റിലീസ് ചെയ്ത് പതിനെട്ട് മണിക്കൂറിനകം ഒരു ലക്ഷത്തിലധികം പേരാണ് പ്രമോ കണ്ടത്. ‘കട തല കൊല’ എന്നു തുടങ്ങുന്ന ഗാനം കംപോസ് ചെയ്തിരിക്കുന്നത് ബിജിപാലാണ്.

പി എസ് റഫീക്കിന്റേതാണ് വരികള്‍.ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സന്നിധാനന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ട് മിനിറ്റ് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിന്റെ മേക്കിംഗ് ദൃശ്യങ്ങളും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News