പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആറ് ക്ലിപ്പുകള്‍ പൊലീസിന് ലഭിച്ചു; ഒരു മിനിറ്റില്‍ താഴെയുള്ള ക്ലിപ്പുകളാണ് ലഭിച്ചത്; പീപ്പിള്‍ എക്‌സ്‌ക്ലൂസിവ്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. പൊലീസ് പിടിച്ചെടുത്ത മെമ്മറികാര്‍ഡില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ആറ് ക്ലിപ്പുകളാണ് പൊലീസിന് ലഭിച്ചത്.

ഒരു മിനിറ്റില്‍ താഴെയുള്ള ദൃശ്യങ്ങളാണ് മെമ്മറികാര്‍ഡിലുണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മുപ്പത്തിയഞ്ചുമുതല്‍ അമ്പത് സെക്കന്റ് വരെ ദൈര്‍ഖ്യമുള്ള വിഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കേസന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങളാണ് മെമ്മറികാര്‍ഡില്‍ നിന്നും ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി നടിയെ ആക്രമിച്ചതിന്റെ നിര്‍ണായക തെളിവുകള്‍ കൂടിയാണ് മെമ്മറികാര്‍ഡിലുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here