
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ഈ മാസം 11 പണിമുടക്ക് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം 6-ാം ദിനത്തിലെത്തി. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം 6ാം ദിനത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര ചര്‍ച്ച വിളിച്ചത്.
നാളെ വൈകീട്ട് 4 മണിക്ക് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച. നേരത്തെ നഴ്‌സുമാരുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും സര്‍ക്കാര്‍ ഈ മാസം 20നാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി.
ഈ മാസം 11 നഴ്‌സുമാര്‍ പണിമുടക്ക് സമരവും പ്രഖ്യാപിച്ചിരുന്നു. പനി പടരുന്ന സാഹചര്യത്തില്‍ പണിമുടക്ക് സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മാസശമ്പളം 22,000 രൂപയാക്കണമെന്നതാണ് നഴ്‌സുമാരുടെ ആവശ്യം. ലേബര്‍ കമ്മീഷണറുമായി 4 തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ നിലപാട് കാരണം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തിലെക്ക് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here