അജു വര്‍ഗീസിനെതിരെ കേസെടുത്തു

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ പ്രശസ്ത ചലച്ചിത്ര താരം അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി പൊലീസാണ് അജു വര്‍ഗീസിനെതിരെ കേസെടുത്തത്. കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.

ആക്രമണത്തിനിരയാകുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ അട്സ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റില്‍ ആക്രമണത്തിനിരയായ നടിയുടെ പേരും താരം പരാമര്‍ശിച്ചിരുന്നു. പിന്നീട് ഖേദം രേഖപ്പെടുത്തി അജു രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News