ദില്ലി: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ ബാംനൂ മേഖലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.അനന്ത്‌നാഗില്‍ പോലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചത്. ഹിസ്ബുള്‍ ഭീകരരായ ഖിലാഫത്ത്,ജഹാഗീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അതിനിടെ അനന്ത്‌നാഗില്‍ പോലീസ് വാഹനത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു പോലീസുകാരനും പ്രദേശവാസിക്കും പരിക്കേറ്റു. അതേസമയം ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എന്‍ വോറ കത്ത് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എന്‍ എന്‍ വോറ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
Get real time update about this post categories directly on your device, subscribe now.