ബസിലെ ചോര്‍ച്ചയൊക്കെ എന്ത്; ചോര്‍ന്നൊലിക്കുന്ന വിമാനത്തില്‍ മാഗസിനുകള്‍ കുടയാക്കി യാത്രക്കാര്‍; വീഡിയോ

കെ എസ് ആര്‍ ടി സി ബസിലെയും എന്തിന് മെട്രോ ട്രെയിനിലെ ചോര്‍ച്ച പോലും നമുക്ക് വാര്‍ത്തയല്ലാതായെങ്കില്‍ നമ്മളെ കടത്തിവെട്ടുന്ന ചോര്‍ച്ചാ വാര്‍ത്തയുമായി അമേരിക്ക. വിമാനത്തിലെ ചോര്‍ച്ചയാണ് അമേരിക്കിയില്‍ നിന്ന് പുറംലോകത്തേക്ക് എത്തിയത്.

അറ്റ്‌ലാന്റയില്‍ നിന്ന് ഫ്‌ലോറിഡയിലേക്ക് പറന്ന ഡെല്‍റ്റ എയര്‍വേയ്‌സ് വിമാനമാണ് ചോര്‍ന്നൊലിച്ചത്. ടോം മക് ലോ എന്ന യാത്രക്കാരനാണ് നനഞ്ഞത്. ടോമിന്റെ സീറ്റിന് മുകളിലായിരുന്നു കൂടുതല്‍ ചോര്‍ച്ച. അടുത്ത സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതിനാല്‍ ടോമിന് സീറ്റ് മാറി ഇരിക്കാന്‍ കഴിയുമായിരുന്നില്ല. ഡെല്‍റ്റയുടെ ചെറുവിമാനം ഹൗസ്ഫുള്‍ ആയിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.

യാത്രക്കാര്‍ക്ക് വായിക്കാനായി നല്‍കുന്ന മാഗസിനുകള്‍ കുടപോലെ ഉപയോഗിച്ചാണ് ടോം വിമാനയാത്ര പൂര്‍ത്തിയാക്കിയത്. ചോര്‍ച്ചയെക്കുറിച്ച് കാബിന്‍ ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും തുടക്കത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് മക് ലോ പറയുന്നു. താനടക്കം 6 യാത്രക്കാരെങ്കിലും നനഞ്ഞുകുളിച്ചാണ് യാത്രപൂര്‍ത്തിയാക്കിയതെന്നും ടോം മക് ലോ സി എന്‍ ബി സി ടെലിവിഷനോട് പറഞ്ഞു. ഒടുവില്‍ ടിഷ്യു പേപ്പറുകള്‍ ഉപയോഗിച്ച് ചോര്‍ച്ചയടയ്ക്കാനായിരുന്നു ക്രൂവിന്റെ ശ്രമം.

യാത്രയ്ക്കിടെ ടോമിന്റെ മകന്‍ പകര്‍ത്തിയ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഡെല്‍റ്റ ഇടപെട്ടു. 100 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ഡെല്‍റ്റ കമ്പിനി നാണക്കേടില്‍ നിന്ന് തലയൂരിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here