സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ സമ്മാനം; ഉള്ളിസുരയ്ക്കായി ‘ഒനിയന്‍’ റിലീസ് ആകുന്നു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ ഏറ്റവുമധികം ആഘോഷിക്കുന്ന രാഷ്ട്രീയ നേതാവാണ് കെ സുരേന്ദ്രന്‍. ആവശ്യത്തിലേറെ മണ്ടത്തരങ്ങളും വ്യാജപോസ്റ്റുകളും നല്‍കി സുരേന്ദ്രനും സോഷ്യല്‍ മീഡിയയെ ആവേശത്തിലാക്കാറുണ്ട്. സുരേന്ദ്രന്റെ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെ ട്രോളര്‍മാര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്.

അതുകൊണ്ടുതന്നെ ട്രോളന്മാര്‍ സുരേന്ദ്രനെ പിടിവിടാതെ പുറകെ തന്നെ കാണും. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ ‘ഒടിയന്റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നതിനു ശേഷവും സുരേന്ദ്രനെ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ‘ഒനിയന്‍’ എന്ന പേരിലാണ് പോസ്റ്റര്‍ തയ്യാറായിരിക്കുന്നത്. ‘ഗോമാതാ സിനിമാസി’ന്റേതായാണ് റിലീസ് ഒരുക്കിയിരിക്കുന്നത്.


ഉള്ളിസുര എന്ന സുരേന്ദന്റെ ട്രോള്‍ പേരിനോട് ഉപമിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും കൈ രേഖ സുരു, ഉള്ളി സുര, തുടങ്ങിയ ട്രോള്‍ പേരുകള്‍ക്ക് ശേഷം പുതിയ പേരും സുരേന്ദ്രന് സോഷ്യല്‍ മീഡിയ നല്‍കി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News