ബഷീറിന്റെ പ്രേമലേഖനം; ട്രെയിലര്‍ പുറത്തിറങ്ങി

സക്കറിയയുടെ ഗര്‍ഭണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സന അല്‍ത്താഫാണ് നായിക.ഷിനോദ്, ഷംഷീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

പ്രണയമാണിത് എന്ന് തുടങ്ങുന്ന ഗാനം സൂഫി സംഗീതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം മധു-ഷീല പ്രണയജോഡികള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്ട് മിനിറ്റുള്ള ട്രെയിലര്‍ യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഫോര്‍ഡ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പി എം ഹാരിസ്, വി എസ് മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News