
നിവിന്‍പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. അല്‍ത്താഫ് സലിം സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നിവിന്‍പോളിയാണ്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് നായികമാര്‍.
ചിത്രത്തില്‍ ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഷറഫുദീന്‍, സൃന്ദ, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തട്ടത്തിന്‍ മറയത്തിന് ശേഷം നിവിന്‍ പോളിയുടെ സഹോദരിയായി ചിത്രത്തില്‍ സൃന്ദ എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here