തെലങ്കാനയില്‍ 17 കാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയില്‍ പതിനേഴുകാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഞായറാഴ്ച സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയ പെണ്‍കുട്ടിയെയാണ് സഹപാഠികള്‍ പീഡിപ്പിച്ചത്. തെലങ്കാനയിലെ ഖമ്മം നഗരത്തിലെ ഒരു വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

കോളേജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി നാലുപേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസില്‍ അറിയിച്ചു.

പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News