നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മെഴ്‌സ്‌ക്കുട്ടിയമ്മ; ഇരക്ക് നീതി കിട്ടാന്‍ എല്ലാ നടപടികളും സ്വീകരിക്കും

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ.മെഴ്‌സ്‌ക്കുട്ടിയമ്മ. ഇരക്ക് നീതി കിട്ടാന്‍ വേണ്ടി എല്ലാ നടപടികളും സ്വീകരിക്കും. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ആരും ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അമ്മ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞു. കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് സുനിയുടെ വെളിപ്പെടുത്തല്‍. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News