‘അനാവശ്യ കാര്യങ്ങള്‍ കോടതിയില്‍ പറയരുത്’; ആളൂരിന് കോടതിയുടെ താക്കീത്; തന്നെ പൊലീസ് മര്‍ദിച്ചെന്ന് പള്‍സര്‍ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിക്കുളളില്‍ തര്‍ക്കം. അഭിഭാഷകന്‍ ബി.എ ആളൂരും സുനിയുടെ മുന്‍ അഭിഭാഷകന്‍ സുനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് ടെനി പറഞ്ഞു.

ടെനിയുമായി വാഗ്വാദം നടത്തിയതിനെ തുടര്‍ന്ന് ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യ കാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് മജിസ്‌ട്രേറ്റ് ആളൂരിനോട് ആവശ്യപ്പെട്ടു. ടെനിക്ക് പകരം ആളൂരിനെ വക്കാലത്ത് ഏല്‍പിക്കാന്‍ അനുവദിക്കണമെന്ന് സുനി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം, തനിക്ക് ജയിലില്‍ വച്ച് പൊലീസിന്റെ മര്‍ദനമേറ്റെന്ന് സുനി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍, ജയിലില്‍ വച്ച് മര്‍ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News