അറബ് രാജ്യങ്ങളുടെ ഉപാധികള്‍ തള്ളി ഖത്തര്‍

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ ഖത്തര്‍ തള്ളി. ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട വച്ച നിബന്ധനകള്‍ നടപ്പിലാക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ സമയം കൂടി നീട്ടി നല്‍കിയിരുന്നു.

തീവ്രവാദ സംഘടനകളെ സഹായിക്കുന്നുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക, ഖത്തറിലെ തുര്‍ക്കി സൈനികരെ പിന്‍വലിക്കുക തുടങ്ങി സൗദി സഖ്യരാജ്യങ്ങള്‍ പുറത്തുവിട്ട പതിമൂന്ന് ഉപാധികള്‍ തള്ളുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹിമാന്‍ അല്‍ താനി അറിയിച്ചു. ഉപാധികള്‍ പ്രായോഗികമല്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഖത്തര്‍ അറിയിച്ചു. എന്നാല്‍ ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് സൗദി സഖ്യരാജ്യങ്ങള്‍ അറിയിച്ചു.

അതേസമയം ഖത്തറിനെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്ക വേണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി രാജ്യത്തെ ജനങ്ങളെ അറിയിച്ചു. ഉപാധികള്‍ നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ ഉപരോധം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് രാജ്യങ്ങല്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News