നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ സംബന്ധിച്ച് വായനക്കാരെ ത്രസിപ്പിക്കുന്ന വാര്‍ത്തകള്‍ വേണ്ട; മാധ്യമങ്ങള്‍ക്ക് വനിതാ സംഘടനയുടെ മുന്നറിയിപ്പ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലെ യുക്തിയില്ലായ്മയ്‌ക്കെതിരെയാണ് ചലച്ചിത്രമേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തയത്. വാര്‍ത്തകള്‍ മാന്യതയുടെയും മര്യാദയുടെയും അതിര്‍ത്തികള്‍ ലംഘിക്കുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പരാതിപ്പെട്ടു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ സംഘടനയുടെ പ്രതികരണം. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here