പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്ന് സിപിഐഎം; കണ്ണൂരിലെ ആക്രമണങ്ങള്‍ അപലപനീയം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സമാധാനയോഗത്തിന് ശേഷവും കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ്, ആക്രമണങ്ങള്‍ തുടരുന്നത് അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

സിപിഐഎം എരഞ്ഞോളി കുന്നുമ്മല്‍ ബ്രാഞ്ച് അംഗവും ആട്ടോറിക്ഷാ തൊഴിലാളിയുമായ കുഞ്ചേരി ശ്രീജനെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിച്ചത്. കണ്ണൂരില്‍ വീടുകള്‍ക്ക് നേരെയും, കടകള്‍ക്ക് നേരെയും, പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും, പൊലീസുകാര്‍ക്ക് നേരെയും ബോംബാക്രമണങ്ങളുള്‍പ്പെടെയുള്ള നിരവധി അക്രമങ്ങളാണ് ആര്‍എസ്എസ് നടത്തിയത്.

ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം ഒന്നാകെ മുന്നോട്ടുവരണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here