പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി; നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും കോടതി

ദില്ലി:പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വാദത്തിനിടയിലാണ് ബി നിലവറ ദുരൂഹമായി നിലനില്‍ക്കുന്ന കാര്യം അമിക്കസ്‌ക്യൂറി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എല്ലാ നിലവറകളും തുറന്ന് കഴിഞ്ഞിട്ടും ബി നിലവറ തുറക്കാത്തതിനാല്‍ മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.

ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനും സുതാര്യത ഉറപ്പ് വരുത്താനും ബി നിലവറ തുറക്കേണ്ടത് അനിവാര്യമാണന്ന് അമിക്കസ് വ്യക്തമാക്കി. ഇക്കാര്യത്തോട് യോജിച്ച സുപ്രീംകോടതി ബി നിലവറ തുറക്കേണ്ടതാണന്ന് പരാമരശിച്ചു. നിലവറ തുറക്കാത്തത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. ദുരൂഹതകളും അനാവശ്യ സംശയങ്ങളും അവസാനിപ്പിക്കണം.എന്നാല്‍ ബി നലവറ തുറക്കുന്നതിന് ആചാരപരമായ തടസങ്ങള്‍ ഉണ്ടെന്ന് രാജകുടുംബം വാദിച്ചു.

അതേ തുടര്‍ന്ന് നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിന്റെ വരവ് ചിലവ് കണകാക്കാന്‍ ഫിനാല്‍സ് കണ്‍ട്രോളര്‍മാര്‍ നിയമിക്കാനും കോടതി അനുവദിച്ചു. പുതിയ ക്ഷേത്ര എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ ഭരണസമിതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കണം. ക്ഷേത്ര ഭരണം ആര്‍ക്കെന്ന് നിയമതര്‍ക്കത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞാല്‍ കേസ് പൂര്‍ണ്ണമായും അവസാനിപ്പിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News