തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ ശമ്പള കുടിശിക വിതരണത്തിന് അടിയന്തരമായി 130 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് ധനകാര്യ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. പെന്‍ഷന്‍ വിതരണത്തിനായി എല്ലാ മാസവും നല്‍കുന്ന 30 കോടി രൂപയ്ക്ക് പുറമെ 100 കോടി കൂടി നല്‍കാനാണ് മന്ത്രി ഉത്തരവു നല്‍കിയത്.
ഇന്നു തന്നെ പണം നല്‍കണമെന്നാണ് ധനസെക്രട്ടറിയ്ക്കു മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here