മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: മൂന്നാറില്‍ സ്വകാര്യ ഹോംസ്‌റ്റേയായ ലൗ ഡെയ്ല്‍ ഒഴിപ്പിക്കുന്നതിനെതിരെ റിസോര്‍ട്ട് ഉടമ വി വി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലൗഡെയ്ല്‍ സ്ഥിതി ചെയ്യുന്ന 22 സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.

റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒഴിപ്പിക്കലിനെതിരായ പരാതിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here