കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ? ദുല്‍ഖറിന്റെ ഗംഭീരമറുപടി

മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം. മലയാള സിനിമയിലെ എല്ലാ താരങ്ങളും ഈ ചോദ്യം കേട്ടാല്‍ ഒന്നു ഉരുണ്ട് കളിക്കും. കാരണം അവര്‍ക്ക് രണ്ടു പേരെയും ഇഷ്ടമാണ്.

കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ തയ്യാറായ താരങ്ങളും ചുരുക്കമാണ്. ഉണ്ണി മുകുന്ദനും നിവിന്‍ പോളിയും മമ്മൂട്ടിയോടുള്ള തങ്ങളുടെ കടുത്ത ആരാധന വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജും ജയസൂര്യയും മോഹന്‍ലാലിനോടുള്ള ആരാധനയും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇതേ ചോദ്യം ചോദിച്ച്, ഒരു കൊച്ചു മിടുക്കി ദുല്‍ഖര്‍ സല്‍മാനെ ചുറ്റിച്ചിരിക്കുകയാണ്. ഒരു പുരസ്‌ക്കാരദാന ചടങ്ങില്‍ വച്ചാണ് ദുല്‍ഖര്‍ ഈ ചോദ്യം നേരിട്ടത്. അവതാരകന്‍ താന്‍ ഈ ചോദ്യം ചോദിച്ചാല്‍ വിവാദമാകുമെന്ന് പറഞ്ഞാണ് കൊച്ചു കുട്ടിയെ കൊണ്ട് ചോദിപ്പിച്ചത്. മമ്മൂട്ടി അങ്കിളിന്റെ ഫാന്‍ ആണോ മോഹന്‍ലാല്‍ അങ്കിളിന്റെ ഫാനാണോ? എന്നാണ് കുട്ടി ദുല്‍ഖറിനോട് ചോദിച്ചത്.

ദുല്‍ഖറിന്റെ മറുപടിക്കായി വേദിയും ലോകവും കാതോര്‍ത്തിരുന്നു.

ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ: ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള ചോദ്യമാണ്. എനിക്ക് രണ്ടു പേരെയും ഒരു പോലെ ഇഷ്ടമാണ്. എന്നാല്‍ അപ്പയാണ് എനിക്ക് നമ്പര്‍ വണ്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News