
കൊച്ചി: നടിയെ ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കുമ്പോള്‍ ദിലീപിന്റെ പേരും ചര്‍ച്ചയായത് രാമലീല അടക്കമുള്ള ചിത്രങ്ങളെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജൂലൈ ഏഴാം തിയതി റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ഇപ്പോള്‍ എന്ന് റിലീസാകുമെന്ന് പോലുമറിയാത്ത അവസ്ഥയിലാണ്.
രാമലീലയുടെ അണിയറ പ്രവര്‍ത്തകരും സംവിധായകനും വലിയ തോതില്‍ പ്രതിസന്ധിയിലാണ്. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവച്ചത് എന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞതിന് തൊട്ട്പിന്നാലെ അദ്ദേഹത്തിന്റെ പേരില്‍ ഒരു വോയ്‌സ് ക്ലിപ്പും പ്രചരിച്ചു.
എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. മനസ്സ് ബ്ലാങ്കായി ഇരിക്കുകയാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് സിനിമ 21 ന് തന്നെ ഇറക്കണം എന്നാണ് ഇതായിരുന്നു വോയ്‌സ് ക്ലിപ്പിന്റെ ഉള്ളടക്കം.
ക്ലിപ്പ് വലിയ തോതില്‍ ചര്‍ച്ചയായതോടെ സത്യാവസ്ഥയെക്കുറിച്ച് വിശദമാക്കി സംവിധായകന്‍ അരുണ്‍ ഗോപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വോയിസ് ക്ലിപ്പ് തന്റെതാണെന്ന് അരുണ്‍ വ്യക്തമാക്കി. ഡബ്ബിംഗ് തീരാത്തതിനാല്‍ റിലീസ് നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഒരു വോയിസ് ക്ലിപ്പ് എല്ലായിടെത്തേക്കും പ്രചരിയ്ക്കുന്നുണ്ട് , അത് ഞാന്‍ രാമലീല ടീമിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഒരു വോയിസ് ക്ലിപ്പ് ആണ്. അത് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്, 21 ന് റിലീസ് ചെയ്യണം ഇനിയും വര്‍ക്കുകള്‍ തീര്‍ന്നിട്ടില്ല, ‘എല്ലാവരും അലെര്‍ട്ട് ആകുക” എന്ന ഉദ്ദേശത്തില്‍ പറഞ്ഞതാണ്. അതിനു ദയവു ചെയ്തു മറ്റു അര്‍ഥങ്ങള്‍ നല്‍കരുത്… അപേക്ഷയാണ് ഉപേക്ഷ വിചാരിക്കരുത്. പ്രേക്ഷകരിലും രാമലീലയിലും നമ്മുടെ ടീമിലും എനിക്ക് വിശ്വാസമുണ്ട്‌നന്ദി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here