കുളത്തില്‍ വീണ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പൂജ; നാടിനെ നടുക്കിയ പൂജയുടെ അവസാനം ഇങ്ങനെ

വിശ്വാസങ്ങള്‍ അന്ധമാകുമ്പോഴാണ് അത് അന്ധവിശ്വാസമാകുന്നത്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇങ്ങനൊരു സംഭവം വിശ്വസിക്കാനാവില്ല. ബേ ഓഫ് ബംഗാളിലെ സുന്ദര്‍ ബന്‍സിലാണ് സംഭവം. കുളത്തില്‍ വീണ മൂന്ന് വയസുകാരി താജ്മീറ ഖാതു എന്ന പെണ്‍കുട്ടിയെ കരക്കെടുക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാതെ പകരം പ്രേതബാധ എന്നുപറഞ്ഞ് പൂജ ചെയ്തു.

എന്നാല്‍ ഒടുവില്‍ നടന്നത് പെണ്‍കുട്ടിയുടെ ദാരുണാന്ത്യമാണ്. കുളത്തില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്നും അപ്പോള്‍ കുട്ടിയെ ആശുപത്രിയില്‍ എന്തിച്ചിരുെന്നങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് നാട്ടുകാരുടെ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് കുളത്തില്‍ പ്രേതമുണ്ടെന്നും പ്രേതമാണ് കുട്ടിയെ കുളത്തില്‍ തള്ളിയിട്ടതെന്നും പറഞ്ഞാണ് പൂജ നടത്തിയത്. തങ്ങളുടെ മുതിര്‍ന്നവര്‍ പണ്ട് ഇത്തരത്തില്‍ പൂജ നടത്തിയതെന്നും ഇവര്‍ അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News