സീരിയലുകള്‍ പ്രചോദനമായി; കൈയക്ഷരം മോശമായതിന് 11 കാരന്‍ ഇളയ സഹോദരിയെ കൊലപ്പെടുത്തി

ഇന്ത്യന്‍ ചാനലിലെ ഡിക്ടറ്റീവ് സീരിയല്‍ സ്ഥിരമായി കാണുന്ന പതിനൊന്നുകാരനാണ് ഇളയ സഹോദരിയെ കൊലപ്പെടുത്തിയത്. കയ്യക്ഷരം മോശമാണെന്ന് കളിയാക്കിയതിനായിരുന്നു കൊലപാതകം. പാകിസ്താനിലെ ലാഹോര്‍ ഷാലിമാര്‍ പ്രദേശത്താണ് സംഭവം. എമാന്‍ തന്‍വീര്‍ എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേര്.

അവധിക്കാലം ആഘോഷിക്കാന്‍ മുത്തശ്ശിയുടെ അടുക്കല്‍ എത്തിയതായിരുന്നു കുട്ടികള്‍. മോശം കൈയക്ഷരത്തിന്റെ പേരിലുള്ള സഹോദരിയുടെ പരിഹാസങ്ങളില്‍ പ്രകോപിതനായ ബാലന്‍ തുണി ഉപയോഗിച്ച് സഹോദരിയുടെ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു.

മരണം നടന്ന് നാലുദിവസത്തിനു ശേഷമാണ് പോലീസ് കൊലപാതകിയെ കണ്ടെത്തിയത്. കൊലപാതകം നടത്തതോടെ പൊലീസ് കുട്ടികളുടെ പിതാവിനെയും രണ്ടാനമ്മയേയും അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ സഹോദരനാണെന്ന് വ്യക്തമായത്.

ഇന്ത്യന്‍ ഡിക്ടക്ടീവ് സീരിയലായ സിഐഡി സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും കൊല്ലാന്‍ പഠിച്ചത് അതിലൂടെയാണെന്നും കുട്ടി മൊഴി നല്‍കിയതായി ഷാലിമാര്‍ എസ്.പി ഹസ്‌നൈന്‍ ഹൈദര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News