ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സിപിഐഎം പ്രതിഷേധം അലയടിച്ചു

ദില്ലി: രാജ്യത്ത് ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ സബ് കാ സാത് സബ് കാ വികാസ് എന്ന കേന്ദ്ര സര്‍ക്കാര്‍ മുദ്രാവാക്യം പരിഹാസ്യമായി മാറിയിരിക്കുകയാണന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ ആക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി. ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ദില്ലി ജന്തര്‍ മന്ദിറില്‍ സി പി ഐ എം നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ അനുസ്യൂതം തുടരുകയാണ്. പ്രസംഗം മാത്രം പോരാ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രവര്‍ത്തിയാണ് വേണ്ടതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്ന സംഭവം, മതവിദ്വേഷത്തില്‍ ട്രെയിനിനകത്ത് ജൂനൈദിനെ കൊലപ്പെടുത്തിയ സംഭവം, പശുക്കടത്ത് ആരോപിച്ച് പെഹല്‍ ഖാനെ കൊലപ്പെടുത്തിയത് തുടങ്ങി രാജ്യതലസ്ഥാനത്തിന് മൂക്കിനു താഴെ നടന്ന അഞ്ചാളം കേസുകളില്‍ നിയമനടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. രാജ്യതലസ്ഥാനത്ത് ഇതാണ് സ്ഥിതിയെങ്കില്‍ രാജ്യത്ത് മറ്റ് ഭാഗങ്ങളില്‍ ഇത്തരം കേസുകളുടെ സ്ഥിതി എന്തായിരിക്കുമെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

ആക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നിയമനടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ അക്രമത്തിന് ഇരയായവരുടെ കുടുബാഗങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് നിവേദനം നല്‍കി. വര്‍ഗ്ഗീയ വാദികളുടെ ആക്രമണത്തില്‍ അക്രമത്തില്‍ കൊല്ലപ്പെട്ട ജുനൈദ് ,പെഹ് ലു ഖാന്‍ എന്നിവരുടെ കുടുംബാംഗങ്ങളും ധര്‍ണ്ണയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News