തിരുവനന്തപുരം: വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒരാഴ്ചയായ സാഹചര്യത്തിലാണ് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന് നഴ്സുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അവരുമായി സമവായത്തിലെത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരാണെന്നും 10 ന് നടക്കുന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാനാണ് നഴ്സുമാരുടെ തീരുമാനം. രാവിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായും മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപരിപാടികള്‍ തുടരാനാണ് സംഘടനകളുടെ തീരുമാനം.
ആശുപത്രി ഉടമകളെകൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് മിനിമം വേതനത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന വ്യവസായ ബന്ധ സമിതി യോഗം തിങ്കളാഴ്ച ചേരുക. ഈ മാസം 11നാണ് നഴ്സുമാര്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ നഴ്സുമാരുടെ പണിമുടക്ക് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here