മെട്രോമാനായി മോഹന്‍ലാല്‍ ?

കൊച്ചി: എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അറബിക്കടലിന്റെ റാണി ദി മെട്രോ വുമണ്‍’. ചിത്രത്തില്‍ ഈ ശ്രീധരനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


പി കെ ലളിത എന്ന കഥാപാത്രമായി റീമ കല്ലിങ്കല്‍ അഭിനയിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. മെട്രോമാന്റെ വലിയ ആരാധികയായ ഒരു സെയില്‍സ് ഗേളാണ് ലതിക. മെട്രോമാനെ കാണാന്‍ ലളിത നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാ സന്ദര്‍ഭം.

സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍, കനല്‍ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ നായകനായി എത്തിയിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. അതേ പറ്റി അണിയറ പ്രവര്‍ത്തകരും താരവും പ്രതികരിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News