പ്രകൃതി വാതക പൈപ്പ് ലൈന്‍; ഭൂവിനിയോഗാവകാശം പൂര്‍ത്തിയായി

തിരുവനന്തപുരം: കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈനിനു വേണ്ടിയുള്ള 503 കിലോമീറ്ററിന്റെയും ഭൂവിനിയോഗാവകാശം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൈപ്പ്‌ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പൈപ്പിടല്‍ എണ്‍പത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. തൊണ്ണൂറ് കിലോമീറ്ററിലും വെല്‍ഡിംഗ് പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി ഡിസംബര്‍ 2018ന് കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് ഫേസ് ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പറഞ്ഞു.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ പദ്ധതിയുടെ ഭാഗമായി നഗര വാതക വിതരണസംവിധാനം (സിറ്റി ഗ്യാസ് ഡിസ്റ്റ്രിബ്യൂഷന്‍ സിജിഡി) സ്ഥാപിക്കും. കൊച്ചിയില്‍ ഇതിന്റെ പണികള്‍ പുരോഗമിച്ച് വരികയാണ്. പ്രധാന പൈപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് മറ്റ് ജില്ലകളിലും സിജിഡിയുടെ നിര്‍മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News