
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരിധി വിട്ട അവധി നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. വിഷയം ഗൗരവതരമായി കണക്കിലെടുത്തിട്ടണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ദീര്‍ഘകാല അവധി 5 വര്‍ഷമായി നിജപ്പെടുത്തും. പരിധിക്കപ്പുറം അവധിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടാവില്ല. ആര്‍ക്കിടെക്റ്റുമാരും എഞ്ചിനിയര്‍മാരും അടക്കമുള്ളവര്‍ അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്നതു മുലം
അധിക സാമ്പത്തിക ബാധ്യതയുടെ ഭവിഷ്യത്ത് കേരളം അനുഭവിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അവധിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും പുറമെ ഇവരുടെ ലീവ് വേക്കന്‍സിയില്‍ പ്രവേശിക്കുന്നവരുടെ
ശമ്പളവും പേറേണ്ട അവസ്ഥയിലാണ് സര്‍ക്കാരെന്നും കോടതി പറഞ്ഞു. ദീര്‍ഘകാല അവധി എടുത്ത് വിദേശത്ത് പോയ സര്‍ക്കാര്‍ ജീവനക്കാരന് ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here