നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; കെ സുധാകരന്‍ രഹസ്യ കൂടിക്കാഴ്ച നടത്തി; DYFI സുധാകരനെ തടഞ്ഞുവെച്ചു

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ് രംഗത്ത്. മുന്‍ എം പി കെ സുധാകരന്‍ കോളേജ് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും സുധാകരനും ചേര്‍ന്ന് ഷഹീറിന്റെ കുടുംബവുമായു ചര്‍ച്ച നടത്തി. വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയത്.

രഹസ്യ ചര്‍ച്ച നടത്തി കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സുധാകരനെയടക്കം തടഞ്ഞുവെച്ചു. പാലക്കാട് ചെര്‍പ്പളശ്ശേരിയിലാണ് രഹസ്യയോഗം നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News