നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സില്‍; ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും പൊലീസ്

കൊച്ചി: ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിവരവെ കാറില്‍ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് അന്തിമഘട്ടത്തില്‍. കൊച്ചിയില്‍ ചേര്‍ന്ന പൊലീസിന്റെ ഉന്നത തല യോഗം കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ടതായാണ് സൂചന. സൂപ്പര്‍ താരം ദിലീപടക്കമുള്ളവരെ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നീക്കങ്ങളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ദിലീപിന് പുറമെ സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരേയും ചോദ്യം ചെയ്യാനുള്ള നീക്കമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട് കേസ് നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കവെയാണ് കൊച്ചി ആലുവ പൊലീസ് ക്ലബില്‍ പൊലീസ് ഉന്നതതല യോഗം ചേര്‍ന്നത്. ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന സൂചനയും പൊലീസ് നല്‍കിയിട്ടുണ്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക കാര്യങ്ങളില്‍ വ്യക്തത കൈവരുത്താനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News