നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിന് വേണ്ടി; വിവാഹം മുടക്കാനോ വ്യക്തിവൈര്യാഗ്യമോ?

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് അന്തിമഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ എന്താണ് ആക്രമണത്തിന് പ്രേരിപ്പിച്ച കാരണമെന്നതാണ് ആരേയും കുഴക്കുന്ന ചോദ്യം. നടിയുമായുള്ള വ്യക്തി വൈര്യാഗ്യം മാത്രമാണോ കാരണമെന്നതാണ് പിടികിട്ടാത്തത്. സാമ്പത്തിക കാരണങ്ങളും ആക്രമണത്തിന്റെ പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു പിന്നില്‍ അവരുടെ വിവാഹം മുടക്കല്‍ പ്രധാന അജണ്ടയാണെന്ന് അന്വേഷണത്തില്‍ ഏറക്കുറെ വ്യക്തമായിട്ടുണ്ട്. പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ വ്യക്തി ആവശ്യപ്പെട്ടതെന്ന പള്‍സര്‍ സുനിയുടെ മൊഴി കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.

ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു. കേസ് നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here