വിവാദങ്ങള്‍ക്കിടെ ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍: ശത്രുസംഹാര പുഷ്പാഞ്ജലിയടക്കം നടത്തിയ ശേഷം മടക്കം

തൃശ്ശൂര്‍: നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബ്ന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ദിലീപിന്റെയടക്കമുള്ള പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നതിനിടെയാണ് താരജോഡികള്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയത്.

28 സ്വര്‍ണത്താലികള്‍ നടയില്‍ സമര്‍പ്പിച്ച് ഇരുവരം തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ക്ഷേത്രം തുറന്നയുടനെ ആയിരുന്നു ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. വടക്കേ നടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. ഇടക്കിടെ ക്ഷേത്രത്തില്‍ എത്താറുളള ദിലീപ് വരുന്ന വിവരം സാധാരണഗതിയില്‍ ക്ഷേത്രം അധികൃതരെ മുന്‍കൂട്ടി അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആരെയും അറിയിക്കാതെയാണ് ദിലീപ് കാവ്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയത്.

സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ചത് കൂടാതെ ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുളള വഴിപാടുകളും നടത്തി അഞ്ചുമണിയോടെയാണ് ഇവര്‍ മടങ്ങിയത്. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരു കാറിലാണ് ഇരുവരും മടങ്ങിയത്. കാവ്യ മാധവനുമായിട്ടുളള വിവാഹശേഷം ആദ്യമായിട്ടാണ് ദിലീപ് കൊടുങ്ങല്ലൂരില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here