പള്ളിവാസല്‍ പദ്ധതി 2020 ജൂണില്‍ കമീഷന്‍ ചെയ്യും; വൈദ്യുതി മന്ത്രി എം എം മണി

ഇടുക്കി: ഇടുക്കി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ജല വൈദ്യുത പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പള്ളി വാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്തിയ ശേഷം നത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച്’ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്.

വര്‍ഷങ്ങളായി മുടങ്ങി കിടന്ന പള്ളിവാസല്‍ പദ്ധതി 2020 ജൂണില്‍ കമീഷന്‍ ചെയ്യാനും തീരുമാനിച്ചു. 60 മെഗാവാട്ട് ശേഷിയുള്ള പള്ളി വാസല്‍ വിപുലീകരണം ബോര്‍ഡിന്റെ നിര്‍മ്മാണത്തിലുള്ള പദ്ധതികളില്‍ ഏറ്റവും വലുതാണ്. മുടങ്ങി കിടന്ന ഈ പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പുനരാരംഭിച്ചത് ‘കുണ്ടള , മാട്ടുപ്പെട്ടി അണക്കെട്ടുകളിലെ ജലമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത് 204 കോടി രൂപയാണ് പദ്ധതി ചെലവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News