ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ അടിയോടടി; കോതമംഗലത്ത് സി പി ഐ എം ഓഫീസ് തല്ലി തകര്‍ത്തു

കോതമംഗലം: ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി പി ഐ എം പാര്‍ട്ടി ഓഫീസായ റ്റി എം മീതിയന്‍ സ്മാരക ഓഫീസ് ഇതര സംസ്ഥാന തൊഴിലാളികള്‍ തല്ലി തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകളും വാതിലും ലൈറ്റുകളും തകര്‍ക്കപ്പെട്ട നിലയിലാണ്. തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടായ വഴക്ക് മൂത്ത് പാര്‍ട്ടി ഓഫീസിന് മുന്നിലേക്ക് എത്തുകയായിരുന്നു.
ഓഫീസിന് മുന്നിലെ റോഡില്‍ ആരംഭിച്ച സംഘര്‍ഷം, പാര്‍ട്ടി ഓഫീസിലേക്ക് കടന്ന് ഓഫീസിന് നാശനഷ്ടം വരുത്തുകയുമായിരുന്നു. ഓഫീസിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് മര്‍ദ്ദിനമേറ്റു. ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുസംസ്ഥാന തൊഴിലാളിള്‍ക്കിടയിലെ മദ്യം മയക്കുമരുന്ന് ഉപയോഗം പ്രദേശത്ത് വ്യാപകമാണ്.

ഇത് സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. 6 പേരെ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. രാത്രി 9 മണിയോടെയാണ് സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News