കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

കണ്ണൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ കെ സുധാകരനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തെത്തി. സുധാകരന്‍ കോടതിയല്ലെന്നും ഇത്തരത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് എന്തിന് വേണ്ടിയാണെന്നും മഹിജ ചോദിച്ചു.

പാമ്പാടി നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കോളേജ് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ ഇന്നലെ രാത്രി രംഗത്തെത്തിയത്.

കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും സുധാകരനും ചേര്‍ന്ന് ഷഹീറിന്റെ കുടുംബവുമായും ചര്‍ച്ച നടത്തിയിരുന്നു. പാലക്കാട് ചെര്‍പ്പളശ്ശേരിയിലാണ് രഹസ്യയോഗം നടത്തിയത്. ഷഹീറിനെ മര്‍ദ്ദിച്ച കേസ് പിന്‍വലിക്കണമെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റെന്നും മഹിജ കൂട്ടിച്ചേര്‍ത്തു. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി നിലയുറപ്പിക്കേണ്ട് രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ കുറ്റക്കാര്‍ക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here