തൊഴിലുറപ്പുകൂലി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളികളുടെ പ്രതിഷേധം

കൊല്ലം: കേരളത്തില്‍ തൊഴിലുറപ്പുകൂലി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ എന്‍ആര്‍ഈജി ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ പഞ്ചദിന ഉപരോധ ശ്രമത്തിനൊരുങുന്നു. ഈ മാസം 10 മുതല്‍ 14 വരെ ജില്ലാ കേന്ദ്രങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങളാണ് ഉപരോധിക്കുന്നത്. തിരുനന്തപുരം രാജ്ഭവനും 5 ദിവസം ഉപരോധിക്കും.

മാലിന്യങള്‍ നീക്കം ചെയ്ത് വെയിലത്തും മഴയത്തും പണിയെടുത്ത തൊഴിലാളികളെയാണ് കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞത്. മുഖ്യമന്ത്രി കത്തയച്ചു, നിയമസഭ ഒന്നിച്ചാവശ്യപ്പെട്ടു, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അധികാരികള്‍ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടിട്ടും തൊഴിലാളികളുടെ കൂലി കുടിശ്ശിക അനുവദിക്കുന്നില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം759 കോടി രൂപ കുടിശ്ശികയില്‍ 122.8 കോടി രൂപ അനുവദിച്ചതറിഞ്ഞ് കേരളത്തിലെ മുഴുവന്‍ തൊഴിലാളികളും ബാങ്കുകളില്‍ കയറിയിറങ്ങി നിരാശരായിരുന്നു. 2016 ഡിസംബര്‍ വരെയുള്ള വേതനം മാത്രമാണ് കുറച്ച് തൊഴിലാളികള്‍ക്ക് ലഭിച്ചത്. നിരന്തര സമ്മര്‍ദമുണ്ടായിട്ടും കേരളത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള തുക അനുവദിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ആയിരകണക്കിന് തൊഴിലാളികളെ അണിനിരത്തി സമരം തുടങുന്നത്
മസ്റ്റര്‍റോള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 14 ദിവസത്തിനകം വേതനം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതന വിതരണം നടത്താതിരിക്കുന്നത്. മാത്രമല്ല കുടിശ്ശികയ്ക്ക് പലിശയും നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇക്കാര്യങള്‍ ചൂണ്ടിക്കാട്ടി എന്‍ആര്‍ഈജി ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നല്‍കിയ കേസ് ഹൈക്കേടതിയുടെ പരഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News