തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താരസംഘടനയില്‍ ചര്‍ച്ചചെയ്യാത്തടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് രംഗത്തെത്തിയത്. താരസംഘടന അമ്മയും താനും എന്നും ഇരയ്‌ക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട സംഭവം തന്റേതായ രീതിയില്‍ അന്വേഷിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായവരില്‍ നിന്ന് വ്യക്തിപരമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ വന്നിട്ടുള്ള നടന്‍ ദിലീപിനോടും ഇക്കാര്യം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഇന്നസെന്റ് വെളിപ്പെടുത്തി.
”നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലിപിനോട് ഞാന്‍ ചേദിച്ചതാണ്. ഡാ ദിലീപേ, ഈ കേള്‍ക്കണേല് എന്തെങ്കിലും സത്യണ്ടോ… ഇല്ല ചേട്ടാ സത്യായിട്ടും എനിക്കൊന്നും അറിയില്ല. പിന്നെന്താ ചോദിക്ക്യാ. ഇത് കേട്ട ഞാന്‍ പിന്നെ എങ്ങനാ പറയാ.. അവര്‍ തെറ്റുകാരനാണെന്ന്. ”-ഇന്നസെന്റ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here