സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താന്‍ ശ്രമം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: സി പി ഐ എം ജില്ല സെക്രട്ടറി മോഹനന്‍ മാസ്റ്ററെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. ഡിവൈഎസ്പി എ വിപിന്‍ ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.

കേസ് ഫയല്‍ ലഭിച്ചു കഴിഞ്ഞാല്‍ അന്വേഷണ സംഘത്തില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഡിവൈഎസ് പി വിപിന്‍ ദാസ് പറഞ്ഞു. കഴിഞ്ഞ മാസം 9 പുലര്‍ച്ചയോടെയായിരുന്നു പി മോഹനനുനേരെ ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തില്‍ ജില്ല കമ്മിറ്റി ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു ഇതുവരെ അന്വേഷണം നടന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like