മോദിയുടെ നോട്ട് നിരോധനം ജനം തള്ളി; കറന്‍സി പ്രതാപം വീണ്ടെടുക്കുന്നു

ദില്ലി: ജനത്തെ വലച്ച നോട്ട് നിരോധനത്തിന് മോദി പറഞ്ഞ ന്യായങ്ങളില്‍ പ്രധാനം, കറന്‍സിയുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചത് പോലെയല്ല ഇപ്പോള്‍ കാര്യങ്ങളെന്ന് വ്യക്തമാവുകയാണ്. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കടക്കാന്‍ ഗ്രാമീണ ഇന്ത്യ ഇനിയും തയ്യാറായിട്ടില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നോട്ടുകള്‍ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. 2016 നവംബര്‍ 8 ന് 500 ,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പ്രചാരത്തിലുണ്ടായിരുന്നത് 17.74 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 86% വും ഇതിനകം വിപണിയില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അതായത് 15.29 ലക്ഷം കോടി രൂപ കറന്‍സിയായി തന്നെ ജൂണ്‍ 15 ലെ റിസര്‍വ്വ് ബാങ്കിന്റെ കണക്കു പ്രകാരം പ്രചാരത്തിലുണ്ട്. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ കറന്‍സി അതിന്റെ പ്രതാപം വീണ്ടെടുത്തു എന്ന് വ്യക്തം.
രാജ്യത്ത് നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകളിലുള്ള വളര്‍ച്ചയും താഴേക്ക് പോയി. കറന്‍സി ക്ഷാമം ശക്തമായിരുന്ന ദിവസങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഏറിയിരുന്നു. കറന്‍സി വിനിയോഗം പരമാവധി കുറക്കാന്‍ നോട്ട് അച്ചടി കുറച്ചു. ഭീം ആപ്പ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രൊത്‌സാഹിപ്പിച്ചു. ഇതൊന്നും ജനങ്ങള്‍ സ്വീകരിച്ചില്ലന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത് നോട്ടുകളെ തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel