ജിഎസ്ടിയെ കാണാന്‍ സന്ദര്‍ശക പ്രവാഹം

ജനിച്ചത് ജൂലൈ 1 ന് , പേര് ജിഎസ്ടി. പറഞ്ഞുവരുന്നത് നമ്മുടെ ജിഎസ്ടിയുടെ കാര്യമല്ല. ഒരു പേരിന്റെ കാര്യമാണ്. ജിഎസ്ടി നിലവില്‍ വന്ന ജൂലൈ ഒന്നിനാണ് ഛത്തീസ്ഗഡിലെ കൊറിയാ ജില്ലയില്‍ ജഗദീഷ് പ്രസാദിന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ജി എസ് ടി രാജ്യത്തെ വിപ്ലവത്തിലേക്ക് നയിക്കും എന്ന ചിന്താഗതിക്കാരനാണ് ജഗദീഷ് പ്രസാദ്.

ഈ മഹനീയദിനം അവിസ്മരണീയമാക്കാന്‍ ജഗദീഷ് കുഞ്ഞിന് ജിഎസ്ടി എന്ന് പേരിട്ടു. ഇപ്പോ!ള്‍ കുഞ്ഞു ജിഎസ്ടിയെ കാണാന്‍ ഗ്രാമീണരുടെ വലിയ ഒഴുക്കാണ്. ജിഎസ്ടി ജഗദീഷ് പ്രസാദിനെ ഗ്രാമീണര്‍ക്കിടയില്‍ വലിയ ഒരാളാക്കിത്തീര്‍ത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News