മോദിയുടെ സമ്മാനത്തില്‍ നെതന്യാഹു ഞെട്ടി; കേരളത്തിന്റെ പെരുമ ഇസ്രയേലിലും

ജെറുസലേം: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കരുതിവെച്ചത് അപൂര്‍വ്വമായ സമ്മാനം. ഇത് കണ്ട് നെതന്യാഹു പോലും ഞെട്ടിക്കാണും. കേരളത്തിന്റെ പെരുമ വിളിച്ചറിയിക്കുന്നത് കൂടിയായിരുന്നു നെതന്യാഹുവിന് മോദി നല്‍കിയ സമ്മാനം.


ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് രേഖകളുടെ പകര്‍പ്പാണ് മോദി നെതന്യാഹുവിന് നല്‍കിയത്. രണ്ട് രേഖകളും കേരളത്തില്‍ നിന്നുള്ളതാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 10ാം നൂറ്റാണ്ടില്‍ ചെമ്പു ഫലകത്തില്‍ എഴുതിയ സുപ്രധാന രേഖകളുടെ പകര്‍പ്പായിരുന്ന അത്.

ഇന്ത്യയിലെ ജൂത നേതാവായിരുന്ന ജോസഫ് റബ്ബാന് പരമ്പരാഗതമായ രാജകീയ അവകാശങ്ങള്‍ നല്‍കി കൊണ്ട് ഹിന്ദു രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ നല്‍കിയ അധികാരപത്രത്തിന്റെ പകര്‍പ്പായിരുന്നു ഒന്ന്. ഇന്ത്യയിലെ ജുതമത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകളാണ് മോദി സമ്മാനിച്ച രണ്ടാമത്തെ സമ്മാനം.

ജുതപ്പള്ളി അധികാരികള്‍ക്ക് ഭൂമിയിലും നികുതിയിലും അവകാശങ്ങള്‍ നല്‍കി കൊണ്ട് പ്രാദേശിക ഹിന്ദു ഭരണാധികാരി നല്‍കിയ അധികാരപത്രത്തിന്റെ പകര്‍പ്പാണിത്. ജുതമത വിശ്വാസികള്‍ക്ക് വ്യാപാര രംഗത്തുണ്ടായിരുന്ന പ്രധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന അപൂര്‍വ്വ രേഖകളാണിത്. തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ചില്‍ നിന്നുള്ളതായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here