
കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് പ്രമുഖ താരം മൈഥിലി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് തന്നെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് മൈഥിലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ഇതുവരേയും വിളിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
കേസില്‍ തന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും മൈഥിലി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനിടയുള്ളവരുടെ കൂട്ടതില്‍ ഒരുയുവ നടിയുണ്ടാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പത്രങ്ങളിലും ആ നടി മൈഥിലിയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
ഒരു സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് പോലുള്ള പീഡനം തന്നെയാണ് അപവാദ പ്രചരണവുമെന്നും മൈഥിലി കുറ്റപ്പെടുത്തി. ഒരോ ദിവസവും ഇതിന് ഇരയാവുകയാണെന്നും മൈഥിലി മീഡിയാവണിനോട് പറയുകയായിരുന്നു. എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും മൈഥിലി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here