സ്രാവുകള്‍ ഉടന്‍ കുടുങ്ങും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടും പോകുവഴിയായിരുന്നു സുനിയുടെ പ്രതികരണം.

രണ്ട് ദിവസത്തിനകം വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും പള്‍സര്‍ സുനി വ്യക്തമാക്കി. താനിപ്പോള്‍ ചൂണ്ടയിലാണെന്നും സുനി പറഞ്ഞു.

അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലടക്കം കൊണ്ടുപോയി തെളിവെടുക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News