പള്‍സര്‍ സുനി വീണ്ടും അറസ്റ്റില്‍; അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കുറ്റത്തിനാണ് നടപടി. കേസന്വേഷണത്തിന്റെ ഭാഗമായി സുനിയ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

കോയമ്പത്തൂരിലടക്കം കൊണ്ടുപോയി തെളിവെടുക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കോടതി അഞ്ച് ദിവസത്തേക്കുളള അനുമതിയാണ് നല്‍കിയത്. കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

അതേസമയം കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടും പോകുവഴിയായിരുന്നു സുനിയുടെ പ്രതികരണം.

രണ്ട് ദിവസത്തിനകം വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും പള്‍സര്‍ സുനി വ്യക്തമാക്കി. താനിപ്പോള്‍ ചൂണ്ടയിലാണെന്നും സുനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News