വരട്ടാര്‍ പുനരുദ്ധാരണ മാതൃകയില്‍ വിവിധ നദികള്‍ വീണ്ടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി

പത്തനംതിട്ട: ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് വരട്ടാര്‍ പദ്ധതി പ്രഖ്യാപിച്ചതെങ്കിലും സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കാതെ പൂര്‍ണമായും ജനകീയ പങ്കാളിത്തത്തെടെയാണ് വരട്ടാര്‍ പുരുദ്ധാരണം പുരോഗമിക്കുന്നത്. നിര്‍ജീവമായി കിടന്ന വരട്ടാറില്‍ നീരൊഴുക്ക് ആരംഭിച്ചതോടെ പദ്ധതി ഗംഭീര വിജയമാകുകയും ചെയ്തു.

വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തുക സമാഹരിക്കുകയും വരട്ടെ ആര്‍ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ വഴി ഏകോപനം സാധ്യമാക്കിയുമാണ് പദ്ധതി പുരോഗമിക്കുന്നത്. പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രിമാര്‍ വിവിധ നാട്ടുകൂട്ടങ്ങളിലും പങ്കെടുത്തു.

നദികളെ തിരികെ കൊണ്ടുവന്നാല്‍ കേരള വികസന ചരിത്രത്തിലെ നിര്‍ണായക നേട്ടമാകുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. വരട്ടാര്‍ മോഡല്‍ മറ്റ് സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നതിനൊപ്പം വരട്ടാറിന്റെ ഓരങ്ങളില്‍ നടപ്പാതകള്‍ സ്ഥാപിക്കുകയും ജൈവവൈവിധ്യ പാര്‍ക്കുകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നു ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു.
വരട്ടാര്‍ മാതൃകയില്‍ ജില്ലയിലെ തന്നെ മറ്റൊരു പ്രദേശമായ നിരണത്തെ കോലറയാറിന്റെ പുനരുദ്ധാരണത്തിനായുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News