ആശിര്‍വാദ് സിനിമാസിന്റെ വമ്പന്‍ സംരംഭങ്ങള്‍; പ്രണവിന്റെ ആദിയും വെള്ളിത്തിരയിലെത്തിക്കും

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമസിന്റെ മൂന്ന് പുതിയ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് നാന്ദി കുറിക്കപ്പെട്ടത് മലയാളക്കര ഇന്നോളം കണ്ട പൗഢഗൗഭീരമായ ചടങ്ങോടെയാണ്. പരസ്യ സംവിധാന രംഗത്തെ അതികായനായ VA ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയായ ഒടിയന്‍ , പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്നീ ചിത്രങ്ങളുടെ പൂജയും , ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ടീസര്‍ പ്രകാശനവും ആണ് തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ നടന്നത്.

മോഹന്‍ലാനെ വ്യത്യസ്ത ഗെറ്റപ്പില്‍ അവതരിപ്പിക്കുന്ന ഒടിയന്റെ പോസ്റ്റര്‍ പ്രകാശനം സദസ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത് സ്വീകരിച്ചത് .

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ പേരിടല്‍ കര്‍മ്മവും പൂജയും വേദിയില്‍ നിര്‍വഹിച്ചു . അമ്മ സുചിത്ര മോഹന്‍ലാല്‍ ,സഹോദരി വിസ്മയ ,അച്ഛന്‍ മോഹന്‍ലാല്‍ എന്നിവരെ സാക്ഷി നിര്‍ത്തിയാണ് പ്രണവ് സിനിമ ലോകത്തേക്ക് നായകനായി കാലെടുത്ത് വെച്ചത്.

ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ പ്രകാശനമായിരുന്നു ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണം .

ആശീര്‍വാദ് സിനിമാസിന്റെ പുതിയ നിര്‍മ്മാണ സംരഭങ്ങള്‍ക്ക് ആശംസ നേരാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ,മന്ത്രി Ak ബാലന്‍ എന്നീവര്‍ ചടങ്ങില്‍ പങ്കെടുത്തു , MLA മാരായ എം. മുകേഷ് ,K.B ഗണേശ് കുമാര്‍ , സംവിധായകരായ അശോക് കുമാര്‍ ,B ഉണ്ണികൃഷ്ണന്‍ ,നടന്‍ നെടുമുടി വേണു , ജോണ്‍ ബ്രിട്ടാസ് ,എം. ജി ശ്രീകുമാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here