GST കൊള്ള നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ചിക്കന്റെ വില കുറയ്ക്കണമെന്നും ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ചരക്ക് സേവനനികുതി വന്ന സാഹചര്യത്തില്‍ ചിക്കന്റെ വിലകുറയ്ക്കാന്‍ വ്യാപാരികള്‍ തയ്യാറാകണമെന്നും വില വര്‍ദ്ധിപ്പിക്കുന്ന വ്യാപാരികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്. ഹോട്ടലുകളും റെസ്റ്റോറന്റുകളും നിലവിലുള്ള താരിഫിന് മാറ്റം വരാത്തതരത്തില്‍ GST നടപ്പാക്കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് ആവശ്യപ്പെട്ടു.ഭക്ഷണ സാധനങ്ങള്‍ക്ക് 18 ശതമാനം നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.GST വിഷയത്തില്‍ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക്‌ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.തോമസ് ഐസക്.

ചരക്ക് സേവനനികുതി പ്രാബല്യത്തിലായതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണസാധനങ്ങള്‍ക്ക് വന്‍തോതില്‍ വിലവര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് ധനമന്ത്രി ഡോ.തോമസ് ഐസക് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തത്.യോഗത്തില്‍ GST നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ രേഖകളിലൂടെ ധനമന്ത്രിയും ഉദ്ദ്യോഗസ്ഥരും പ്രതിനിധികളെ ധരിപ്പിച്ചു.GST യുെട പേരില്‍ 18 ശതമാനം നികുതി ഈടാക്കി ഭക്ഷണസാധനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന് അസോസിയേഷനെ അറിയിച്ചതായി ധനമന്ത്രി പറഞ്ഞു.

ചരക്കുസേവനനികുതി വന്നപ്പോള്‍ ചിക്കന് നികുതി ഇല്ലാതായിരിക്കുന്നു.എന്നിട്ടും ചിക്കന്റെ വില കുറയ്ക്കാത്ത വ്യാപാരികളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുകയില്ല.ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആന്റി പ്രൊഫിറ്റേറിയന്‍ അതോറിറ്റി നിലവില്‍ വന്നാലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പരാതികള്‍ രേഖാമൂലം തെളിവുകള്‍ സഹിതം നല്‍കാന്‍ ആവൂ എന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News