
ദില്ലി: ഹൈക്കോടതി റദാക്കിയ മതപരിവര്‍ത്തന വിവാഹം സുപ്രീം കോടതിയിലേയ്ക്ക്. വൈക്കം സ്വദേശിയായ ഹാദിയ എന്ന അഖിലയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമസമാധാന ചുമതലയുള്ള ഡി ജി പി ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷഹീം ജഗാന്‍ അപ്പീല്‍ നല്‍കി.
മുസ്ലീം വിവാഹ ചട്ടങ്ങള്‍ അംഗീകരിക്കാതെയാണ് വിവാഹം കേരള ഹൈക്കോടതി റദാക്കിയതെന്ന് അപ്പീലില്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ ഹൈക്കോടതിയിലേയ്ക്ക് മാര്‍ച്ചും നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here