ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായാഗം തീരുമാനിച്ചു. വയനാട് സബ് കളക്ടര്‍ പ്രേംകുമാർ ദേവികുളം സബ് ക‍ളക്ടറാകും. ശ്രീരാമിനെ മാറ്റിയതിൽ തെറ്റില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ എവിടെയെങ്കിലും ഇരിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് കരുതരുതെന്ന് ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. കൃഷി വകുപ്പ് ഡയറക്ടറായി പി.ഷീലയെയും പുകഴേന്തിയെ മില്‍മ എം.ഡി.ആയി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ, എയ്ഡഡ് മേഖലയില്‍ മൂന്ന് പുതിയ കോളേജുകള്‍ക്കും അനുമതിയായി.

സർവീസിൽ ഒരിടത്ത് 4 വർഷമായവരെ മാറ്റുന്ന കീ‍ഴ്വ‍ഴക്കമനുസരിച്ചാണ് ദേവീകുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയാണ് ശ്രീറാമിന് നിയമനം നൽകിയത്. ശ്രീരാമിനെ മാറ്റിയതിൽ തെറ്റില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ എവിടെയെങ്കിലും ഇരിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് കരുതരുതെന്ന് ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

വയനാട് മാനന്തവാടി സബ് കളക്ടര്‍ പ്രേംകുമാർ ദേവികുളം സബ് ക‍ളക്ടറാകും. കൃഷി വകുപ്പ് ഡയറക്ടറായി പി.ഷീലയെയും പുകഴേന്തിയെ മില്‍മ എം.ഡി.ആയി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ  കീഴിലുള്ള സര്‍വ്വിസുകളുടെ ചുമതലകള്‍ കേരള PSC നിര്‍വ്വഹിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കും. ട്രൈബ്യൂണലിന്‍റെ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും നേരിട്ട് നിയമിക്കുന്നതിനുള്ള അധികാരം ഇതനുസരിച്ച് പി.എസ്.സിക്ക് ആയിരിക്കും.

തിരുവനന്തപുരം, കാസര്‍കോട്, മുണ്ടക്കയം എന്നിവിടങ്ങളിൽ എയ്ഡഡ് മേഖലയില്‍ മൂന്ന് പുതിയ കോളേജുകള്‍ അനുവദിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ഇൗ അദ്ധ്യയന വര്‍ഷം ഏറ്റവും കുറഞ്ഞത് 50 വിദ്യാര്‍ത്ഥികളില്ലാത്ത 63 ഹയര്‍സെക്കന്‍ററി ബാച്ചുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷത്തേയ്ക്കുമാത്രമായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഒരു ബാച്ചില്‍ 40 കുട്ടികളെങ്കിലുമില്ലെങ്കില്‍ സ്ഥിരം അദ്ധ്യാപകരെ നിയമിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News