തരംഗമായി ‘ബീച്ച് ബീച്ച് മേം’; കാണാം വീഡിയോ

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജബ് ഹാരി മെറ്റ് സെജല്‍. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ രണ്ടാം ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

‘ബീച്ച് ബീച്ച് മേം’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഇര്‍ഷാദ് കമിലിന്റെ വരികള്‍ക്ക് പ്രിതം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അര്‍ജിത് സിങ്, ഷല്‍മാലി കൊല്‍ഗഡെ, ഷെഫാലി അല്‍വാര്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആഗസ്ത് നാലിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാരൂഖിന്റെ ഉടമസ്തതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here