ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: വിവാഹം രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിയമ കമ്മീഷന്റെ ശുപാര്‍ശ. വിവാഹ തട്ടിപ്പുകള്‍ തടയുകയും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതു തടയുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം.

ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് പഠിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെതാണ് ശുപാര്‍ശ. 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് 270 പേജുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു.

2006ല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ഏകീകൃത മാര്‍ഗം വേണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നിരീക്ഷണങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News